Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warmly Welcomed.

Kottayam

പ്രി​യ​ദ​ര്‍​ശി​നിയെ വരവേറ്റ് ക​ടു​ത്തു​രു​ത്തി

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഞ്ചി​ന ഗ്യാ​ര​ണ്ടി​ക​ളി​ല്‍ ഒ​ന്നാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ​യാ​ത്ര​യാ​യ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി​യു​ടെ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സി​ന് ആ​ദ്യ​യാ​ത്ര​യ്ക്കു​ള്ള സീ​റോ ടി​ക്ക​റ്റ് കൈ​മാ​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ബ​സി​ല്‍ ക​യ​റി​യ മ​ന്ത്രി അ​ടു​ത്ത ജം​ഗ്ഷ​നി​ല്‍ ഇ​റ​ങ്ങി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലൂ​ക്കോ​സ് മാ​ക്കീ​ൽ, സു​നു ജോ​ര്‍​ജ്, മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ർ, മി​നി മ​ത്താ​യി, ലി​സി ജോ​സ്, ശ്രീ​ലേ​ഖ മ​ണി​ലാ​ൽ, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍​മാ​ർ, അം​ഗ​ങ്ങ​ള്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്രിയദർശിനിക്ക് വൈ​ക്ക​ത്ത് ഊഷ്മള വരവേല്പ്

വൈ​ക്കം:​കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ർ​ശി​നി വൈ​ക്ക​ത്ത് കെ.​ബി​നി​മോ​ൻ എം ​എ​ൽ എ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ബ്‌​ദു​ൾ സ​ലാം റാ​വു​ത്ത​ർ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ദ്യ യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ൽ ല​ഡു വി​ത​ര​ണം ചെ​യ്താ​ണ് കെ​എ​സ്ആ​ർ​ടി​സി​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ആ​ഹ്ലാ​ദം പ​ങ്കി​ട്ട​ത്.​വൈ​ക്ക​ത്ത് ഉ​ദ്ഘാ​ട​ന​ശേ​ഷം എം​എ​ൽ​എ കെ. ​ബി​നി​മോ​ൻ യാ​ത്ര​ക്ക് ഡ​ബി​ൾ ബൈ​ൽ അ​ടി​ച്ച​തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ഷാ​ജി​മോ​നാ​ണ് ആ​ദ്യ സ്ത്രീ ​സൗ​ജ​ന്യ യാ​ത്രാ ബ​സി​ലെ സാ​ര​ഥി​യാ​യ​ത്. വൈ​ക്ക​ത്ത് നി​ന്ന് വൈ​റ്റി​ല​യ്ക്കു​ള്ള സൗ​ജ​ന്യ യാത്രാ ബ​സി​ൽ കെ.​എ​ൻ.​ഷാ​ജി മോ​ൻ ആ​ദ്യ സീ​റോ ടി​ക്ക​റ്റ് ന​ൽ​കി. ന​ഗ​രം ചു​റ്റി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ യാ​ത്ര​യ്ക്കാ​യി ബ​സ് വൈ​റ്റി​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

 

Latest News

Corehub Up